
ഐഫോണുകളുടെ വില കുറച്ച് ആപ്പിൾ
- മൂന്നു മുതൽ നാലുശതമാനം വരെ കുറവ് വരുത്തി
മുംബൈ: ബജറ്റിൽ മൊബൈൽഫോൺ അനുബന്ധഘടകങ്ങളുടെ ഇറക്കുമതി ത്തീരുവ വെട്ടിക്കുറച്ചതിനെത്തുടർന്ന് ഐഫോണുകളുടെ വിലയിൽ മൂന്നു മുതൽ നാലുശതമാനംവരെ കുറവുവരുത്തി നിർമാണ കമ്പനിയായ ആപ്പിൾ.
ഇതനുസരിച്ച് പരമാവധി 6,000 രൂപവരെയാണ് വില കുറയുക . ഐഫോൺ എസ്ഇ ഫോണുകൾക്ക് 2,300 രൂപയുടെ കുറവുണ്ടാകും. പ്രോ നിരയിലുള്ള ഫോണിന് 5,100രൂപയും പ്രോ മാക്സ് ഫോണുകൾക്ക് 6,000 രൂപയുമാണ് കുറയുക. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോൺ 13, 14, 15 ഫോ ണുകൾക്ക് 300 രൂപയുടെ കുറവുണ്ടാകുമെന്നും കമ്പനി അറിയിച്ചു. ആദ്യമായാണ് ആപ്പിൾ പ്രോ മോഡലുകളുടെ വിലയിൽ കുറവുവരുത്തുന്നത്. സാധാരണയായി പുതിയ പ്രോ മോഡലുകൾ എത്തിയാൽ പഴയവ നിർത്തുകയാണ് ചെയ്തിരുന്നത്.
CATEGORIES News