ഒമ്പതാം ക്ലാസുകാരനെ സ്കൂളിലെ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് മുഖത്തടിച്ചുവെന്ന് പരാതി

ഒമ്പതാം ക്ലാസുകാരനെ സ്കൂളിലെ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് മുഖത്തടിച്ചുവെന്ന് പരാതി

  • സ്കൂൾ ഹെഡ്മ‌ിസ്ട്രസിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്

കൊല്ലം: ഒമ്പതാം ക്ലാസുകാരനെ സ്കൂളിലെ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് മുഖത്തടിച്ചുവെന്ന് പരാതി. കൊല്ലം കുറ്റിക്കാട് CPHSS-ലെ പ്യൂൺ ആയ രജീഷാണ് കുട്ടിയുടെ കരണത്തടിച്ചത് കാറ്റടിച്ച് ജനൽ അടഞ്ഞതിനെ തുടർന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാർഥിയെ രജീഷ് മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.സ്കൂൾ ഹെഡ്മ‌ിസ്ട്രസിന് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചെന്നും വിദ്യാർഥി പറഞ്ഞു.

സെപ്റ്റംബർ 13നാണ് സംഭവം നടന്നത്. ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകർ ആരംഭിച്ച പ്രതിഷേധം തുടരുകയാണ്.രജീഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )