ഓംപ്രകാശിന്റെ മുറിയിൽ നിന്ന് കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

ഓംപ്രകാശിന്റെ മുറിയിൽ നിന്ന് കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

  • ഇതോടെ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു

കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് പരിശോധന റിപ്പോർട്ട്.
ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.


ലഹരിപ്പാർട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും സാധ്യതയുണ്ട്.
കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )