
ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു
- കേളോത്തുവയൽ സ്വദേശിയായ എഴുത്താണികുന്നേൽ അമൽ ആന്റണിയുടെ സ്കൂട്ടറാണ് കത്തിയത്
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് – പേരാമ്പ്ര റോഡിൽ പുളിവയലിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. കേളോത്തുവയൽ സ്വദേശിയായ എഴുത്താണികുന്നേൽ അമൽ ആന്റണിയുടെ സ്കൂട്ടറാണ് പൂർണമായും കത്തിയത്. തിങ്കളാഴ് വൈകീട്ട് നാലോടെയാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ റോഡിന് മധ്യത്തിലായി സ്ക്‌കൂട്ടർ നിന്നുപോവുകയും വീണ്ടും സ്റ്റാർട്ട് ചെയ്ത സമയത്ത് പുക ഉയരുകയും, നിമിഷങ്ങൾക്കകം സ്‌കൂട്ടറിൽ തീ വ്യാപിക്കുകയുമായിരുന്നു.
മറ്റ് വാഹനങ്ങളിൽ വന്നവരും നാട്ടുകാരും തീയണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പേരാമ്പ്രയിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. ഗിരീഷിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സംഘമെത്തി തീ അണയ്ക്കുമ്പോഴേക്കും പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
CATEGORIES News