
കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരം ദേവികാ ദീപക്കിന്
- 700-ഓളം വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിനാണ് കണ്ടലമ്മച്ചി എന്നറിയപ്പെടുന്ന മറിയാമ്മാ കുര്യന്റെ പേരിലുള്ള അവാർഡ്
കോഴിക്കോട്: വൃക്ഷ-പരിസ്ഥിതി സംരക്ഷണ സമിതിയുടെ കണ്ടലമ്മച്ചി പുരസ്കാരം ദേവികാ ദീപക്കിന് നൽകി. മലാപ്പറമ്പ് ലിറ്റിൽ കിങ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ വൃക്ഷ വൈദ്യൻ ബിനു കെ. കോട്ടയം അവാർഡ് കൈമാറി. 700-ഓളം വൃക്ഷത്തൈകൾ നട്ടുപരിപാലിക്കുന്നതിനാണ് കണ്ടലമ്മച്ചി എന്നറിയപ്പെടുന്ന മറിയാമ്മാ കുര്യന്റെ പേരിലുള്ള അവാർഡു നൽകിയത്.

വൃക്ഷ-പരിസ്ഥിത സംരക്ഷണസമിതി പ്രസിഡന്റ് ടി.എൻ. പ്രതാപൻ അധ്യക്ഷനായി. പി. നാരായണൻ, ഷാജുഭായ് ശാന്തിനികേതൻ, സ്കൂൾ പ്രിൻസിപ്പൽ നൈജൽ ഡേവിഡ് മെൻ ഡോസ്, ഗോപകുമാർ കങ്ങയ, എം. സിബിൽ, എസ്. ഇന്ദുമതി തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News