കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ

കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ

  • മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ ഉയരുന്ന കണ്ണൂർ കളക്ടറെ പിന്തുണച്ച് ഐഎഎസ് അസോസിയേഷൻ. കളക്ട‌ർ അരുൺ കെ വിജയന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎഎസ് അസോസിയേഷൻ. നവീൻ ബാബുവിന്റെ മരണം ദുഃഖകരമാണെന്നും വിഷയത്തിൽ കണ്ണൂർ കളക്ടറെ ക്രൂശിക്കരുതെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു.

കണ്ണൂർ കളക്ടർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുമ്പോഴാണ് അസോസിയേഷൻ്റെ പിന്തുണ. അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്‌ടർ നൽകുന്നുണ്ട്. അരുണിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾ ഒഴിവാക്കണം. മുൻവിധികളോടെയുള്ള സമീപനം പാടില്ലെന്നും ഐഎഎസ് അസോസിയേഷൻ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )