
കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ പുറത്ത്
- തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്.
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിലെ ഫോൺ ഉപയോഗത്തിൽ നിർണായക തെളിവുകൾ പുറത്ത്. കാപ്പ കേസ് പ്രതി ജയിലിൽ നിന്ന് ആമ്പല്ലൂർ സ്വദേശിനിയെ വിളിച്ച് ഭീഷണിപ്പെടുത്തി. തൃശൂർ സ്വദേശി ഗോപകുമാറാണ് ജയിലിൽ നിന്ന് ഫോൺ വിളിച്ചത്.സംഭവത്തിൽ യുവതി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സൂപ്രണ്ടിന് പരാതി നൽകി. ഗോപകുമാർ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ല് 15ൽ നിന്ന് ഫോൺ പിടികൂടി.

സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോപകുമാറിനെ പത്താം ബ്ലോക്കിലേക്ക് മാറ്റി. വ്യാഴാഴ്‌ച രാത്രി ഒൻപത് മണിയോടെയാണ് ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ യുവതി പരാതി നൽകിയ ഉടൻ ഇയാളുടെ സെല്ലിൽ പരിശോധന നടത്തുകയായിരുന്നു.
CATEGORIES News
