കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ

കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ

  • ദക്ഷിണേന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല.

കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബർ ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ. ജില്ലയിലെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൂടിയതോടെയാണ് പ്രഖ്യാപനം. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് റൂറൽ ജില്ല പോലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞു. ദക്ഷിണേന്ത്യയിൽ സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചതോടെയാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ കോഴിക്കോട് ജില്ലയെ ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ചത്.

സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഐഫോർസി. കണക്കുകൾ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ഇതുവരെ 4083 പരാതികളിൽ 13 കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ കൈക്കലാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )