
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടയിൽ ഒരാൾ പിടിയിൽ
- പരിശോധിക്കുന്നതിനിടെ പുകയില ഉത്പന്നങ്ങളും പിടികൂടി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞു കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയാണ് പിടിയിലായത് . ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വാർഡൻമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു. സ്പെഷ്യൽ സബ് ജയിലിന്റെ പിൻഭാഗത്തൂടെ കടന്ന് സെൻട്രൽ ജയിലിന്റെ മതിലിന് സമീപം
എത്തിയാണ് ഇയാൾ മൊബൈൽ ഫോൺ വലിച്ചെറിയാൻ ശ്രമം നടത്തിയത്.

ഇയാൾക്കൊപ്പം മറ്റ് രണ്ട് പേർ കൂടിയുണ്ടായിരുന്നു. എന്നാൽ വാർഡന്മാർ എത്തിയതോടെ രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. പരിശോധിക്കുന്നതിനിടെ പുകയില ഉത്പന്നങ്ങളും പിടികൂടി. ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CATEGORIES News