കനത്ത മഴയും മഞ്ഞും; കരിപ്പൂൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കനത്ത മഴയും മഞ്ഞും; കരിപ്പൂൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

  • വിമാനങ്ങൾ കണ്ണൂരിലും നെടുമ്പാശേരിയിലും ലാൻഡ് ചെയ്യും

കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഈ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലും നെടുമ്പാശേരി വിമാനത്താവളത്തിലും ലാൻഡ് ചെയ്യും.
കരിപ്പൂരിൽ നിന്നുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങൾ പുറപ്പെടാൻ വൈകും. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസുകൾ പഴയതുപോലെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )