
കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം തുറന്നു
- കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടതായിരുന്നു
കൂരാച്ചുണ്ട്: കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറന്നു. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ചിട്ടതായിരുന്നു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഇന്നലെ വൈകീട്ട് മുതലാണ് കലക്ടറുടെ നിർദേശപ്രകാരം വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.
കരിയാത്തുംപാറ ബീച്ച് മേഖലയിൽ പ്രവേശനം ഉണ്ടാകും. അമിത ജലപ്രവാഹം ഉണ്ടാകുന്ന പാറക്കടവ് മേഖലയിൽ സുരക്ഷ പരിഗണിച്ച് ടൂറിസ്റ്റുകളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
CATEGORIES News