കലാ പ്രവർത്തനത്തെ ജീവിത ലഹരിയാക്കി മാറ്റിയ മഹനാണ് ഗുരു ചേമഞ്ചേരി-ഷാഫി പറമ്പിൽ എം.പി

കലാ പ്രവർത്തനത്തെ ജീവിത ലഹരിയാക്കി മാറ്റിയ മഹനാണ് ഗുരു ചേമഞ്ചേരി-ഷാഫി പറമ്പിൽ എം.പി

  • ലഹരിയിൽ മുങ്ങിത്താഴുന്ന ദുരന്ത നാളുകളിൽ ഗുരുവിനെ മാതൃകയാക്കാൻ എല്ലാവർക്കും കഴിയണമെന്നും ഷാഫി പറമ്പിൽ

കൊയിലാണ്ടി :പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ നാലാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ചേലിയ കഥകളി വിദ്യാലയത്തിൽ വെച്ച് നടന്നു. എം.പി ഷാഫി പറമ്പിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ പൂർണ്ണ കായ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. പൊയിൽ ക്കാവ് ഹയർ സെക്കന്ററി സ്കൂൾ എസ് പി സി വിദ്യാർത്ഥികൾ ഗാർഡ് ഓഫ് ഓണർ നല്കി. ഇഴ പിരിക്കാനാവാത്ത വിധം കലയെയും ജീവിതത്തെയും ഗുരു ചേർത്തിണക്കി. അദ്ദേഹം അവസാനിപ്പിച്ച രംഗപാഠങ്ങൾ തുടർന്നു കൊണ്ടു പോവുക എന്നത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. ഗുരു തുറന്നിട്ട കലാ പ്രവർത്തന ലഹരി ജീവിത ലഹരിയായി നാം ഏറ്റെടുക്കേണ്ടതുണ്ട്. സമൂഹത്തിൽ അനുദിനം പെരുകി വരുന്ന രാസ ലഹരി ദുരന്തങ്ങളെ തടയിടാൻ ക്രിയാത്മകമായ പോംവഴി ഇതു മാത്രമാണ്. ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

ചടങ്ങിൽ എംഎൽഎ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മുഖ്യ ഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ, ഗുരുപൂജാ പുരസ്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി, കലാമണ്ഡലം പ്രശോഭ്, സുനിൽ തിരുവങ്ങൂർ, കഥകളി വിദ്യാലയം പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, പ്രസിഡന്റ് ഡോക്ടർ എൻ.വി. സദാനന്ദൻ, സെക്രട്ടറി സന്തോഷ് സദ്ഗമയ, വൈസ് പ്രസിഡന്റ് വിജയ രാഘവൻ ചേലിയ തുടങ്ങിയവർ സംസാരിച്ചു. കഥകളി വിദ്യാലയം വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാർച്ചന, ഗാനാർച്ചന, നൃത്താർച്ചന, വാദ്യാർച്ചന,ചൊല്ലിയാട്ടം എന്നീ പരിപാടികൾ അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )