കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്

  • നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല

മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. രക്ഷാപ്രവർത്തനം വൈകിയത് കാരണമാണ് ഉന്നത നിർദേശപ്രകാരം കേസെടുത്തത്.

നിലവിൽ കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഈ മാസം 23നാണ് അട്ടാറുമാക്കൽ സണ്ണി സേവ്യറിന്റെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാന വീണത്. രക്ഷാ ദൗത്യവുമായി നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി.കാർത്തിയ്ക്കും സംഘവും എത്തിയെങ്കിലും നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു.കുറെ മണിക്കൂർ ആന കിണറ്റിൽ തന്നെ കുടുങ്ങിയിരുന്നു. ആനയെ പുറത്തെത്തിച്ചത് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ചാണ്. അറുപത് അംഗ ദൗത്യസംഘമാണ് ആനയെ പുറത്തെത്തിച്ചത്. ആനയെ കിണറിനുള്ളിൽ വെച്ചുതന്നെ മയക്കുവെടി വെക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ആന അവശനിലയിൽ ആയതിനാൽ മയക്കുവെടി വെക്കുന്നത് പ്രായോഗികമല്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് കരക്കെത്തിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )