കാനിൽ മലയാളി തിളക്കം; കനി കുസൃതിയും ദിവ്യ പ്രഭയും റെഡ് കാർപ്പറ്റിൽ ചുവടുവച്ചു

കാനിൽ മലയാളി തിളക്കം; കനി കുസൃതിയും ദിവ്യ പ്രഭയും റെഡ് കാർപ്പറ്റിൽ ചുവടുവച്ചു

  • കാൻ ഫെസ്റ്റിവലിൽ ആവേശത്തോടെയാണ് ഇന്ത്യൻ താരങ്ങളെ സ്വീകരിച്ചത്

30 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ ചലച്ചിത്രം പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.കനി കുസൃതിയും ദിവ്യ പ്രഭയും യുവതാരം ഹ്രിദ്ഹ്രിദ്ധു ഹാറൂണും കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്.ഈ ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധുവും വേദിയിൽ തിളങ്ങി. കൂടാതെ ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ധ ഹാറൂൺ, ഛായാ ഖദം ഇവരുടെ കൂടെ രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാർപ്പറ്റിൽ ചുവടുവച്ചു.

സംവിധായിക പായൽ കപാഡിയ പറയുന്നത് തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്നും ഇതിലെ ഓരോരുത്തരും കുടുംബം പോലെയാണെന്നും ആ സ്നേഹമാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ആണ്. കാൻ ഫെസ്റ്റിവലിൽ ആവേശത്തോടെയാണ് ഇന്ത്യൻ താരങ്ങളെ സ്വീകരിച്ചത്.

ഇന്തോ-ഫ്രഞ്ച് സംയുക്‌ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. ചിത്രം പറയുന്നത് പ്രഭ എന്ന നഴ്സിന്റെ കഥയാണ്. കാൻ ഫെസ്റ്റിവലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായികയാണ് കപാഡിയ. ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാൻ ഫെസ്റ്റിവൽ മത്സര വിഭാഗത്തിൽ യോഗ്യത നേടിയ ചിത്രം 1994 ൽ ഷാജി.എൻ. കരുൺ സംവിധാനം ചെയ്ത ‘സ്വം’ആണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )