‘കായികമാണ് ലഹരി’; ലഹരിക്കെതിരെ ബ്ലൂമിംഗ്  ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

‘കായികമാണ് ലഹരി’; ലഹരിക്കെതിരെ ബ്ലൂമിംഗ് ആർട്സ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു

  • മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ:യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന രാസ ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗങ്ങൾക്കെതിരെ ‘കായികമാണ് ലഹരി’എന്ന ആശയം ഉയർത്തിപ്പിടിച്ച്
ബ്ലൂമിംഗ് ആർട്സ് ഇരിങ്ങത്ത് വെച്ച് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിച്ചു.

മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ ഇ.കെ.ഷിജു ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ബ്ലൂമിംഗ് സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ,മുജീബ് കോമത്ത്,കെ.എം.സുരേഷ്,എം.കെ കുഞ്ഞമ്മത്,
ബി.അശ്വിൻ,വിജീഷ് ചോതയോത്ത്,സി.നാരായണൻ,ജെ.എസ് ഹേമന്ത്, എസ്.എസ്.അതുൽകൃഷ്ണ,സേതുമാധവൻ,കെ.അരുൺ, എന്നിവർ പ്രസംഗിച്ചു.

.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )