കാലവർഷക്കാറ്റ് ശക്തി പ്രാപിക്കും; വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

കാലവർഷക്കാറ്റ് ശക്തി പ്രാപിക്കും; വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

  • ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്
  • മഴ ശക്തമാകും

തിരുവനന്തപുരം: കാലവർഷക്കാറ്റ് ശക്തമാവുമെന്നും കനത്തമഴ സംസ്ഥാനത്താകെ വെള്ളിയാഴ്ച വരെ ശക്തമായി തുടരുമെന്നും കാലാവസ്ഥ വകുപ്പ്. മധ്യ, തെക്കൻ ജില്ലകളിലാണ് കാലവർഷക്കാറ്റിന്റെ സ്വാധീനം വളരെ കൂടുതലുള്ളത്. ചക്രവാതച്ചുഴിയാണ് വടക്കൻ ജില്ലകളിൽ മഴ ശക്തമാകുന്നതിന് കാരണം.

തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴ കൂടും . അതേ സമയം തീരദേശത്ത് മഴ കുറവായിരിക്കും. സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ഈ ആഴ്‌ച ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു .

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും മലയോര മേഖലകളിൽ ചെറിയ മേഘവിസ്ഫോടനത്തിന് സാധ്യതയുണ്ട് അതിനാൽ മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയുമുണ്ടാകാൻ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട് . ഇവിടങ്ങളിൽ മഴ ശക്തമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )