കാലിക്കറ്റ് സർവകലാശാല                           ഡിഎസ് യു; എസ്എഫ്ഐക്ക് വിജയം

കാലിക്കറ്റ് സർവകലാശാല ഡിഎസ് യു; എസ്എഫ്ഐക്ക് വിജയം

  • പതിനൊന്ന് സീറ്റിൽ പതിനൊന്നും നേടിയാണ് യൂണിയൻ ഭരണം നിലനിർത്തിയത്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റ് സ്റ്റുഡ ന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. പതിനൊന്ന് സീറ്റിൽ പതിനൊന്നും നേടിയാണ് യൂണിയൻ ഭരണം നിലനിർത്തിയത്. എം.എസ്.ബ്രവിം ചെയർമാനായും എം. അഭിനന്ദ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കെ. കീർത്തന (വൈസ് ചെയർപേഴ്സൺ), ഫാത്തിമത്തുൽ ഫിഫാന (ജോ. സെക്രട്ടറി), പി.എസ്. കീർത്തന ഉണ്ണി (ഫൈൻ ആർട്‌സ് സെക്രട്ടറി), എൻ.പി. നവീൻ (സ്റ്റുഡന്റ് എഡിറ്റർ), ഡോൺ പി. ജോസഫ് (ജനറൽ ക്യാപ്റ്റൻ), ഐ. മുരളീകൃഷ്ണ, എം.എം. സിയാന (യു.യു.സിമാർ) എന്നിവരാണ് ജനറൽ സീറ്റിൽ ജയിച്ചവർ.

സർവകലാശാലയുടെ തൃശൂർ ജോൺ മത്തായി സെൻറർ പ്രതിനിധിയായി ജി. കാർത്തിക്കും വയനാട് ചെതലയം ഐടിഎസ്ആർ പ്രതിനിധിയായി ടി. അനന്തുവും വിജയിച്ചു. സർവകലാശാല കാമ്പസിലെ ഗവേഷക വിദ്യാർഥികളും ആദ്യമായി ഡിഎസ്യു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു.ഹൈക്കോടതി നിർദേശപ്രകാരം ഇവരുടെ വോട്ടുകൾ പ്രത്യേകമായി സൂക്ഷിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )