കാസർകോട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ചു

കാസർകോട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ചു

  • 154 പേർക്ക് പരുക്ക്

കാസർകോട്:നീലേശ്വരം അഞ്ഞൂറ്റബലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപ്പിടിച്ച് അപകടം നടന്നു. ഇന്നലെ രാത്രി തെയ്യംകെട്ടലിനിടെയാണ് തീപിടിത്തവും ഉഗ്രശബ്ദത്തോടെ സ്ഫോടനവുമുണ്ടായത്.
അപകടത്തിൽ 154 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് ലഭിച്ച വിവരം. പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണതാണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വെടിക്കെട്ട് നടത്തുന്നതിന് ജില്ല ഭരണകൂടത്തിൻ്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസർകോട് ജില്ല കളക്ടർ പറഞ്ഞു. അനുമതിക്കായുള്ള അപേക്ഷ കിട്ടിയിരുന്നില്ല. സംഘാടകർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )