
കുഞ്ഞുങ്ങളിൽ വാക്കിങ് ന്യൂമോണിയ വർധിക്കുന്നു ;ജാഗ്രത വേണമെന്ന് ഡോക്ടർമാർ
- തണുത്ത കാലാവസ്ഥ, പൊടിനിറഞ്ഞ അന്തരീക്ഷം എന്നിവ കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത്
തിരുവനന്തപുരം:സംസ്ഥാനത്ത് കുട്ടികളിൽ വാക്കിങ് ന്യൂമോണിയ കൂടി വരുന്നതായി റിപ്പോർട്ട്. ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിലാണ് വർധിക്കുന്നത്. തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് ഈ അസുഖം.ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണമാകുന്നത്.

മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഈ ന്യൂമോണിയക്ക് കാരണമാകുന്നത്. സ്കൂൾ പ്രായത്തിൽ താഴെയുള്ള കുട്ടികളിൽ ഇത് കൂടുതലാണ്.
തീവ്രമാകില്ലെങ്കിലും ജാഗ്രത വേണമെന്നാണ് ഡോക്ടർമാർ ഇപ്പോൾ നിർദേശിക്കുന്നത്. ചെറിയ പനി, ശരീരവേദന, ചുമ, ക്ഷീണം, തലവേദന തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി പറയുന്നു. രോഗലക്ഷണങ്ങൾ ഏറെ നീണ്ടുനിന്നാൽ പരിശോധന നടത്തണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നു.
CATEGORIES News
TAGS KERALA