
കുത്തനെ ഇടിഞ്ഞ് എണ്ണവില
- ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ഇന്ധനമാണ് ബ്രെൻഡ് ക്രൂഡ്
ന്യൂഡൽഹി : യുഎസ് – ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊരുഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനം വന്നതിന് തൊട്ടു പിറകേ തന്നെ വിപണിയിൽ ചലനങ്ങളുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിക്കയറി നിന്നിരുന്ന എണ്ണവില കുത്തനെ ഇടിഞ്ഞു. ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറിൽ നിന്ന് 94.57 ഡോളറായി കുറഞ്ഞു.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ഇന്ധനമാണ് ബ്രെൻഡ് ക്രൂഡ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിറകെ യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് ഓയിൽ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു. ആഴ്ചകളോളം നീണ്ടുനിന്ന തടസങ്ങൾക്ക് ശേഷം നിലവിലെ സാഹചര്യത്തിൽ എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
