കൂടുതൽ നടൻമാർക്കെതിരെ പീഡന ആരോപണം

കൂടുതൽ നടൻമാർക്കെതിരെ പീഡന ആരോപണം

  • മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്

കൊച്ചി: പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണവുമായി നടി മിനു . മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു.

2013ലാണ് ദുരനുഭവം ഉണ്ടായത്. അഡ്‌ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാൽ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാൻ താൻ നിർബന്ധിതയായി എന്നും മിനു പറയുന്നു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങൾക്കും ഉത്തരവാദിയായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിനു ആവശ്യപ്പെടുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )