കൂരാച്ചുണ്ട് മേഖല ഉരുൾപൊട്ടൽ ഭീതിയിൽ

കൂരാച്ചുണ്ട് മേഖല ഉരുൾപൊട്ടൽ ഭീതിയിൽ

  • 27-ാം മൈൽ, പേര്യമല, കരിയാത്തുംപാറ, കക്കയം, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണിച്ചേരി, ഇല്ലിപ്പിലായി തുടങ്ങിയ മേഖലകളിൽ ആണ് അപകട ഭീഷണി നിലനിൽക്കുന്നത്

കൂരാച്ചുണ്ട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിലെ കുന്നിൻചെരുവിലെ വിവിധ പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീതിയിൽ ആണ്.

27-ാം മൈൽ, പേര്യമല, കരിയാത്തുംപാറ, കക്കയം, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണിച്ചേരി, ഇല്ലിപ്പിലായി തുടങ്ങിയ മേഖലകളിൽ ആണ് അപകട ഭീഷണി നിലനിൽക്കുന്നത് . കഴിഞ്ഞ ദിവസങ്ങളിൽ ഉരുൾപൊട്ടിയ മണിച്ചേരിമല, പേര്യമല പ്രദേശങ്ങളിലെ കുടുംബങ്ങൾ ഈ പ്രദേശത്ത് താമസം തുടരുകയാണ്.

ഒരു മാസം മുൻപ് മണിച്ചേരിമലയിൽ ഉരുൾപൊട്ടി എത്തിയ കൂറ്റൻ പാറക്കല്ല് പൊട്ടിച്ചു മാറ്റണമെന്ന് ആവശ്യം പറഞ്ഞിട്ടും അധികൃതർ വേണ്ട നടപടി എടുത്തില്ല . റവന്യു, പഞ്ചായത്ത്, പൊലീസ് വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ കുടുംബങ്ങളെ അപകട മേഖലയിൽ നിന്നു മാറ്റി താമസിപ്പിക്കാൻ ശക്ത‌മായ ഇടപെടൽ നടത്തണമെന്നു ആവശ്യം ഉന്നയിക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )