കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി വരുന്നതിൽ അഭിമാനനം- പി എസ് പ്രശാന്ത്

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി വരുന്നതിൽ അഭിമാനനം- പി എസ് പ്രശാന്ത്

  • പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവർത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി വരുന്നതിൽ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവർത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാൾ ഈ പദവിയിലേക്ക് വരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടായാലും ദേവസ്വം ബോർഡിന്റെ മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചായാലും കൂടുതൽ ഊർജ്ജമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.


മാത്രമല്ല ശബരിമലയിലെ വികസനത്തിൽ സർക്കാർ വലിയ മുന്നൊരുക്കം നടത്തി മുന്നോട്ട് പോവുകയാണ്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആഗോള അയ്യപ്പ സംഗമത്തിൻ്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയവരിൽ ഒരാളാണ് ജയകുമാർ സർ. സ്വാഭാവികമായും അദ്ദേഹത്തെപ്പോലൊരാൾ ശബരിമലയുടെ തലപ്പത്തേക്ക് വരുമ്പോൾ അതിലൂടെ വലിയൊരു കാഴ്ചപ്പാടാണ് സർക്കാർ കൊണ്ടുവരുന്നത്. മാസ്റ്റർ പ്ലാനിന് കൂടുതൽ ഊർജ്ജം പകരുവാനും മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടക്കാനും കൂടുതൽ വികസനം നടത്താനും ഇത് സഹായകമാകുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )