
കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്; മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
- മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്ന് മുതൽ നിരത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും.

എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തുന്നത്. കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സ്റ്റുഡന്റ് ട്രാവൽ കാർഡുകളുടെ വിതരണ ഉദ്ഘാടനവും നടക്കും.
CATEGORIES News