കെജ്‌രിവാൾ നാളെ രാജിവയ്ക്കും

കെജ്‌രിവാൾ നാളെ രാജിവയ്ക്കും

  • നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവയ്ക്കും. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചു. നാളെ വൈകുന്നേരം 4.30നാണ് കൂടിക്കാഴ്ച. ഇതിനു ശേഷമായിരിക്കും രാജിയെന്ന് ആം ആദ്‌മി നേതാക്കൾ അറിയിച്ചു.

കെജ്രിവാൾ നാളെ രാജിവയ്ക്കുമെന്നും മറ്റു നടപടിക്രമങ്ങൾ ഒരാഴ്‌ചയ്ക്കകം പൂർത്തിയാക്കുമെന്നും ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )