കെപിസിസിയുടെ പുതിയ പ്രസിഡൻ്റ് തീരുമാനം ഉടൻ

കെപിസിസിയുടെ പുതിയ പ്രസിഡൻ്റ് തീരുമാനം ഉടൻ

  • ചർച്ചകൾക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ ഡൽഹിക്കു വിളിപ്പിക്കും.

തിരുവനന്തപുരം:കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകൾക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വൈകാതെ ഡൽഹിക്കു വിളിപ്പിക്കും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ എന്നിവരുമായി പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി വി.ഡി.സതീശനെ തീരുമാനിച്ച രീതിയിൽ സംസ്ഥാനനേതാക്കളെ ഡൽഹിക്കു വിളിപ്പിച്ച് അഭിപ്രായമറിഞ്ഞ ശേഷമാകും കെപിസിസി പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റിനെയും നിശ്ചയിക്കുക. പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുടെയും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും അഭിപ്രായവും തേടും.സംസ്ഥാന നേതൃത്വം ഒന്നടങ്കം ഒറ്റപ്പേര് നിർദേശിച്ചാൽ ഹൈക്കമാൻഡ് അതിനൊപ്പം നിൽക്കും.

അതിനു സാധ്യതയില്ലാത്തതിനാൽ, ഏതാനും പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാകും സംസ്ഥാനം കൈമാറുക. സർക്കാരുമായി യോജിച്ചുപോകുന്നയാൾ പ്രസിഡന്റാകണമെന്ന അഭിപ്രായത്തിനാണു പാർട്ടിയിൽ മുൻതൂക്കം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കെപിസിസി പ്രസിഡന്റ് പദവിയിലിരുന്ന് വി.എം.സുധീരൻ ഉയർത്തിയ വെല്ലുവിളി സർക്കാരിനുണ്ടാക്കിയ ദോഷം മറക്കരുതെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.വിദേശത്തായിരുന്ന രാഹുൽ ഗാന്ധി തിരിച്ചെത്തിയതോടെ, കേരളവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )