
കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ് സ്ഥാപക ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടത്തി
- കുന്ദമംഗലം കോൺഗ്രസ്സ് ഭവനിൽ വെച്ച് മുൻ സംസ്ഥാന പ്രസിഡണ്ട് പി.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കെ ആർ ടി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനയുടെ 23ാം സ്ഥാപക ദിനാഘോഷവും ഉമ്മൻ ചാണ്ടി അനുസ്മരണവും നടന്നു.ചടങ്ങ് കുന്ദമംഗലം കോൺഗ്രസ്സ് ഭവനിൽ വെച്ച് മുൻ സംസ്ഥാന പ്രസിഡണ്ട് പി.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഛായചിത്രത്തിനു മുൻപിൽ പുഷ്പാർച്ച നടത്തി.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എം. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യപ്രഭാഷണം നടത്തി. കെ.വി. വിജയാനന്ദൻ മാസ്റ്റർ, സത്യൻ മാസ്റ്റർ, ബാബുരാജൻ മാസ്റ്റർ, കെ സി ഭാസ്ക്കരൻ മാസ്റ്റർ, എൻ.ബഷീർ മാസ്റ്റർ, ഇസ്ഹാക്ക് മാസ്റ്റർ, കാസിം മാസ്റ്റർ, കെ.എം. രമേശൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ.വി.വിജയാനന്ദൻ മാസ്റ്റർ, കെ.സി. ഭാസ്ക്കരൻ മാസ്റ്റർ എന്നിവരെ ഷാൾ അണിയിച്ചാദരിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് വിതരണം നടത്തി.