
കേരള സ്റ്റോറി 2വിന്റെ കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി
- രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്
കോഴിക്കോട് : കേരള സ്റ്റോറി രണ്ടാം ഭാഗത്തിനായി നിശ്ചയിച്ചിരുന്ന കോഴിക്കോട്ടെ ആദ്യ ഷോ റദ്ദാക്കി. കാണികൾ എത്താത്തതിനെ തുടർന്നാണ് കോഴിക്കോട്ട് കേരള സ്റ്റോറി 2 സിനിമയുടെ പ്രദർശനം റദ്ദാക്കിയത് . ചിത്രത്തിന്റെ ആദ്യ ഷോ ഷെഡ്യൂൾ ചെയ്തിരുന്നത് കോഴിക്കോട് റീഗൽ തീയറ്ററിൽ പത്തുമണിക്കായിരുന്നു.രണ്ട് പേർ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് . ഇതോടെ തീയറ്റർ അധികൃതർ ഷോ ക്യാൻസൽ ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.
സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി തടഞ്ഞുവെച്ചിരുന്നു. പിന്നാലെ, ഹൈക്കോടതി അനുമതി ലഭിച്ചതോടെയാണ് സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.
CATEGORIES News
