
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
- പലതരത്തിൽ ഖജനാവിൽ നിന്ന് ചോർച്ചയുണ്ടാകുന്നുണ്ടെന്നും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും പദ്ധതികൾ നീളുന്നതുമാണ് പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്പെഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ കാണാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നികുതി വർധിപ്പിച്ച് പ്രതിസന്ധി ഇല്ലാതാക്കുകയല്ല സർക്കാർ നയം. പലതരത്തിൽ ഖജനാവിൽ നിന്ന് ചോർച്ചയുണ്ടാകുന്നുണ്ടെന്നും വലിയ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും പദ്ധതികൾ നീളുന്നതുമാണ് പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഖജനാവിന്റെ ചോർച്ച അടയ്ക്കാനുള്ള കാർക്കശ്യം നിറഞ്ഞ തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്. പദ്ധതികൾ സമയം ബന്ധിതമായി തീർക്കാനുള്ള ചട്ടക്കൂടുകൾ ഉണ്ടാകും. കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു.
CATEGORIES News
