കേരളത്തിലെ അഭിനന്ദിച്ച് വേൾഡ് ബാങ്ക്

കേരളത്തിലെ അഭിനന്ദിച്ച് വേൾഡ് ബാങ്ക്

  • മാതൃശിശു സംരക്ഷണ രംഗത്ത് കേരളം നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയാണ് അഭിനന്ദിച്ചത്

വാഷിങ് ടൺ :വാഷിംഗ്‌ ടൺ ഡിസിയിൽ നടന്ന വേൾഡ് ബാങ്കിൻ്റെ വാർഷിക യോഗത്തിൽ കേരളത്തിന് അഭിനന്ദനം. വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും വളർച്ചയും സംബന്ധിച്ച ചർച്ചാ വേദിയിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജിനെ അഭിനന്ദനം അറിയിച്ചത്. മാതൃശിശു സംരക്ഷണ രംഗത്ത് കേരളം നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയാണ് അഭിനന്ദിച്ചത്.

അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യ വകുപ്പും വനിത ശിശു വികസന വകുപ്പും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗർഭപാത്രത്തിലായിരിക്കുമ്പോഴും ജനിച്ച് കഴിഞ്ഞുള്ള ആദ്യ രണ്ട് വർഷങ്ങളിലും കുഞ്ഞിൻ്റേയും അമ്മയുടെയും ആരോഗ്യത്തിനായുള്ള പ്രത്യേക പരിപാടികൾ, പിന്നീട് കുഞ്ഞിന് മൂന്ന് വയസ് ആകുന്നത് വരെയുള്ള ന്യൂട്രീഷൻ സപ്ലിമെന്റ്, മൂന്ന് മുതൽ ആറു വയസ് വരെ അങ്കണവാടികളിൽ നൽകുന്ന മുട്ടയും പാലും ഉൾപ്പെടെയുള്ള പോഷകാഹാര പിന്തുണ, കുഞ്ഞ് ജനിച്ചയുടനെ നടത്തുന്ന ന്യൂബോൺ സ്ക്രീനിംഗ്, ആശമാരും ആർബിഎസ്കെ നഴ്‌സുമാരും ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി നടത്തുന്ന പരിശോധനകൾ, ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇവയെല്ലാം മന്ത്രി വിശദീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )