കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടിയുടെ കേരള സമ്മേളനം ഇന്ന്

കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടിയുടെ കേരള സമ്മേളനം ഇന്ന്

  • ഇന്നു 4.30ന് എറണാകുളം മറൈൻ ഡ്രൈവിൽ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവിൽ നിർണായകമാകും.

കൊച്ചി: കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇന്നു 4.30ന് എറണാകുളം മറൈൻ ഡ്രൈവിൽ സിജെപിയുടെ പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ വരവിൽ നിർണായകമാകും.എല്ലാ ജില്ലകളിലും സിജെപി ഘടകങ്ങൾ വൈകാതെ നിലവിൽ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളിൽ ഗൗരവപൂർണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം.ദക്ഷിണ മേഖലാ ഇൻ ചാർജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവർ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓർഡിനേറ്റർമാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിൻ നോബിൾ എന്നിവരാണു പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രഖ്യാപനം.ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് ആഹ്വനം.മുംബൈയിൽ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ നിലപാട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )