
കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങളുടെ കാര്യങ്ങളിൽ നിർണ്ണായക യോഗം വിളിച്ച് ചീഫ് സെക്രട്ടറി
- ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഇന്ന്.ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുന്നത്. പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ എല്ലാ സർവീസ് സംഘടനകളും അനുകൂലിക്കുന്നുണ്ട്.

എന്നാൽ ഓഫീസ് സമയം ദീർഘിപ്പിക്കുന്ന കാര്യത്തിലും അവധികളിൽ കുറവ് വരുത്തുന്നതിലും വ്യക്തത വന്നിട്ടില്ല. ഈ സർക്കാരിൻ്റെ കാലാവധി തീരും മുമ്പ് അന്തിമ തീരുമാനം എടുക്കാനാണ് ശ്രമം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധി യോഗത്തിൽ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. നേരത്തെ ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു.
CATEGORIES News
