കൈ പൊള്ളിക്കുന്ന യാത്ര;പ്രവാസികൾ ദുരിതത്തിൽ

കൈ പൊള്ളിക്കുന്ന യാത്ര;പ്രവാസികൾ ദുരിതത്തിൽ

  • യുഎഇയിലേയ്ക്ക് 34,000 കടന്ന് ടിക്കറ്റ് വില

ദുബായ്: മധ്യവേനലവധിക്കു ശേഷം സ്‌കൂളുകൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, കേരളത്തിൽ നിന്നുള്ള വിമാനനിരക്ക് കുത്തനെ ഉയർത്തി വിമാന കമ്പനികൾ . ഈ മാസം 15 മുതൽ 1500 ദിർഹത്തിനു (34,000 രൂപ) മുകളിലാണ് നേരിട്ടുള്ള വിമാനങ്ങളുടെ നിരക്ക്.

ഒന്നിലധികം സ്റ്റോപ്പുകളുള്ള, 8 മുതൽ 12 മണിക്കൂർ വരെ സമയമെടുത്തുള്ള സർവീസിന് 1000 ദിർഹത്തിനു (22,270 രൂപ) മുകളിലാണ് നിരക്ക്. 4 അംഗ കുടുംബത്തിനു കേരളത്തിൽ നിന്നു യുഎഇയിൽ എത്തണമെങ്കിൽ 6000 ദിർഹത്തിലധികം (1.36 ലക്ഷം രൂപ) മുടക്കേണ്ട അവസ്‌ഥയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )