കൊച്ചി തീരത്തിനടുത്തുണ്ടായ എംഎസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി തീരത്തിനടുത്തുണ്ടായ എംഎസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

  • എം എസ് സി കപ്പൽ അപടകവുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാന സർക്കാരുകളും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

കൊച്ചി: തിരത്തിനടുത്തുണ്ടായ എം എസ് സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. എം എസ് സി കപ്പൽ അപകടമുണ്ടായ ശേഷം ഇതുവരെ എന്താണ് കേന്ദ്രം ചെയ്‌തത്‌ എന്ന് കോടതി ചോദിച്ചു. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണ്? കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു.

കൊച്ചി തിരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് എം എസ് സി കപ്പൽ അപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുകയെന്നും അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഇതുവരെ സ്വീകരിച്ച നടപടികൾ വിവരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. എം എസ് സി കപ്പൽ അപടകവുമായി ബന്ധപ്പെട്ട കാര്യത്തിൽ സംസ്ഥാന സർക്കാരുകളും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികളും ടി എൻ പ്രതാപനും നൽകിയ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ചോദ്യങ്ങളും നിർദ്ദേശങ്ങളും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )