കൊമ്മേരിയിൽ                                             മഞ്ഞപ്പിത്തം പടരുന്നു

കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു

  • രോഗ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നു

കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരു ടെ എണ്ണത്തിൽ വർധന. രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ശേഖരിച്ച സാമ്പിളുകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത് .

അതേ സമയം രോഗം പടർന്ന സാഹചര്യത്തിൽ കുടിവെള്ള പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന ജനകീയ സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ അറിയിച്ചു. ഏഴു ദിവസത്തിനകം സമിതി മറുപടി നൽകണം. വെള്ളത്തിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയെങ്കിലും കുടിവെള്ള പദ്ധതിയിൽ നിന്നാണ് രോഗം പടർന്നതെന്ന് സ്ഥിരീകരിക്കാ ൻ കഴിയില്ലെന്നാണ് കോർപറേഷൻ പറയുന്നത്. പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )