
കൊയിലാണ്ടി സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് തുടരും
കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വിജയിച്ചു. യുഡിഎഫിലെ
തന്നെ വിമതർ പത്രിക നൽകുകയും സമയപരിധിക്കുള്ളിൽ പിൻവലിക്കാതിരിക്കുകയും ചെയ്തതാണ് വോട്ടെടുപ്പ് ഉണ്ടാവാൻ കാരണം. വിമതപക്ഷത്തെ രണ്ട് സ്ഥാനാർഥികളെ ഔദ്യാേഗിക പാനലിൽ ഉൾപ്പെടുത്തിയതോടെ മത്സരം ഒഴിവായെങ്കിലും സഹകരണ നിയമപ്രകാരം
വാേട്ടെടുപ്പ് വേണ്ടിവന്നു. എൻ.മുരളീധരൻ തോറോത്ത്, അഡ്വ. കെ. വിജയൻ, ഉണ്ണികൃഷ്ണൻ മരളൂർ, പ്രകാശൻ നെല്ലിമഠത്തിൽ, വി.എം. ബഷീർ, സി.പി. മോഹനൻ, എം. ജാനറ്റ്, ടി.പി. ശൈലജ എന്നിവരാണ് വിജയിച്ചത്.