
കോപൺ 13ന് എൻഐടിയിൽ തുടക്കമായി
- പരിപാടിയിൽ വിവിധ ടെക്നിക്കൽ സെഷനുകൾ, വർക്ക്ഷോപ്പുകൾ, പ്രസന്റേ ഷനുകൾ എന്നിവയുണ്ടാകും
ചാത്തമംഗലം: 13-ാമത് പ്രിസിഷൻ, മെസോ, മൈക്രോ, ആൻഡ് നാനോ എൻജിനീയറിങ് അന്താരാഷ്ട്ര കോൺഫറൻസിന് (കോപൺ 13) കോഴിക്കോട് എൻ.ഐ.ടിയിൽ തുടക്കം. ഐ.ഐ.ടി പാലക്കാട്, ഐ.ഐ.എ സ്.ടി തിരുവനന്തപുരം, എൻ.ഐ.ടി.കെ സു റത്ത്കൽ എന്നിവ സംയുക്തമായാണ് കോ ൺഫറൻസ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.ഐ.ഐ.ടി.ഇ ഇൻഡോർ ഡയറക്ടർ പ്രഫ. സുഹാസ് എസ്. ജോഷി മുഖ്യാതിഥിയായി.

കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ, ചെയർമാൻ രവി രാഘവ ൻ, ഐ.ഐ.ടി പാലക്കാട് ഡയറക്ടർ പ്രഫ. ആർ. ശേഷാദ്രി ശേഖർ തുടങ്ങിയവർ പങ്കെടുത്തു. ഐ.ഐ.എസ്.ടി തിരുവനന്തപുരം ഡയറക്ടർ പ്രഫ. ദിപാങ്കർ ബാനർജി ഓൺ ലൈൻ മുഖേന പ്രഭാഷണം നടത്തി. ആദ്യദി നത്തിൽ 350ഓളം ഗവേഷകരും അക്കാദമി ക് വിദഗ്ധരും പങ്കെടുത്തു.ആദ്യദി നത്തിൽ 350ഓളം ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുത്തു. മൂന്ന് ദിവസം നീളുന്ന പരിപാടിയിൽ വിവിധ ടെക്നിക്കൽ സെഷനുകൾ, വർക്ക്ഷോപ്പുകൾ, പ്രസന്റേ ഷനുകൾ എന്നിവയുണ്ടാകും.
