
കോഴിക്കോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്
- വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും
കോഴിക്കോട്:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും.
ഈ മാസം 31 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും അറിയിച്ചിട്ടുണ്ട്.
CATEGORIES News