
കോഴിക്കോട്-കുറ്റ്യാടി സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു
- ബസ്സിൻ്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.
കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. കടിയങ്ങാട് പെട്രോൾ പമ്പിന് സമീപം കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൻ്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.

അപകടത്തിൽ ബസ്സിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് നിസ്സാരമാണെന്നാണ് ലഭിക്കുന്ന വിവരം. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CATEGORIES News