
കോഴിക്കോട് തീപിടിത്തം;വിദഗ്‌ധ സമിതി പരിശോധന ഇന്ന്
- പരിശോധന ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ്
കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൻതീപിടിത്തത്തിൽ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. പരിശോധന ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ്. തീപിടിത്തത്തിൽ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയർ അറിയിച്ചു.

സംഭവത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. അഗ്നിശമന സേന എത്താൻ വൈകിയോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച തീപിടിത്തം അഞ്ച് മണിക്കൂർ പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കാനായത്.
CATEGORIES News
