
കോഴിക്കോട് നഗരത്തിൽ ചീട്ടുകളി സംഘങ്ങൾ സജീവം
- അടുത്തിടെ 12 അംഗ ചീട്ടുകളി സംഘത്തിൽ നിന്ന് പിടിച്ചത് മൂന്നുലക്ഷത്തോളം രൂപ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ചീട്ടുകളി സംഘങ്ങൾ സജീവമാകുന്നു. പാളയം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ ചില ലോഡ്‌ജുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപ വെച്ചാണ് ചീട്ടുകളി. കടപ്പുറത്തെ ആളൊഴിഞ്ഞ ഭാഗങ്ങളിലും ഇത്തരം സംഘങ്ങൾ താവളമാക്കുന്നുണ്ട്.
വെള്ളയിൽ തുറമുഖത്തോടു ചേർന്നുള്ള പുലിമുട്ടിന് സമീപത്തെ കാടുമൂടിയ ഭാഗം ചീട്ടുകളിക്കാരുടെ സ്ഥിരം ഇടമാണ്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ ഭാഗത്ത് മദ്യപാനവും രാപകൽ ഭേദമില്ലാതെ തുടരുന്നുണ്ട്. നിരവധി മദ്യ കുപ്പികളാണ് ഈ ഭാഗത്ത് ‘കടപ്പുറത്ത് പൊട്ടിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച 12 അംഗ ചീട്ടുകളി സംഘം പാളയത്തെ ലോഡ്‌ജിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. 2,80,500 രൂപയാണ് ഇവരിൽനിന്ന് പൊലീസ് കണ്ടെടുത്തത്.
CATEGORIES News