
കോഴിക്കോട് മെഡിക്കൽ കോളജ് തീപിടിത്തം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
- മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും.
കോഴിക്കോട് :ഗവ. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ
തീപിടിത്തതിനിടെയുണ്ടായ അഞ്ച് മരണത്തിൽ പൊലീസ് കേസെടുത്തു.
വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്‌റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), വയനാട് സ്വദേശനി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറിയുണ്ടായ കനത്ത പുക കെട്ടിടത്തിൻ്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്‌ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്‌തമല്ലെന്നാണു നിലവിൽ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം ചെയ്യും. മരണത്തിൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്.
CATEGORIES News