
ഖത്തർ രാജകുടുംബം സമ്മാനമായി നൽകിയ പുതിയ എയർഫോഴ്സ് വൺ വിമാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ യാത്ര നടത്തി
- ഏകദേശം 400 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഖത്തർ നൽകിയ ഈ വിമാനം.
വാഷിങ്ടൺ : ഖത്തർ രാജകുടുംബം സമ്മാനമായി നൽകിയ പുതിയ എയർഫോഴ്സ് വൺ വിമാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ യാത്ര നടത്തി. മേരിലാൻഡിൽ നിന്ന് അദ്ദേഹം നോർത്ത് ഡക്കോട്ടയിലേക്കാണ് യാത്ര തിരിച്ചത്. എയർഫോഴ്സ് വണ്ണിന്റെ പരമ്പരാഗത ഇളം നീല നിറത്തിലുള്ള ബോഡി അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച ഈ വിമാനത്തിനില്ല. വിമാനം ട്രംപിന്റെ ഇഷ്ട്ടാനുസരണം നേവി ബ്ലൂ നിറത്തിലുള്ള അടിഭാഗവും ചുവപ്പ്, സ്വർണ്ണ വരകളും അടങ്ങിയതുമാണ്.സത്യസന്ധമായി പറഞ്ഞാൽ, ആദ്യത്തെ പറക്കൽ എന്നെ ആവേശഭരിതനാക്കുന്നു. ഇതുവരെ ആരും ഇത്തരം ഒരനുഭവം നേടിയിട്ടില്ല’ഡക്കോട്ടയിലേക്ക് പോകുന്നതിനായി വിമാനത്തിൽ കയറുന്നതിന് മുമ്പായി ട്രംപ് പറഞ്ഞു.

മക്കളായ എറിക് ട്രംപ്, ഡൊണാൾഡ് ട്രംപ് ജൂനിയർ, ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ഭാര്യ ബെറ്റിന ട്രംപ്, നിരവധി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ എന്നിവരും ഈ ആദ്യ യാത്രയിൽ ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഏകദേശം 400 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഖത്തർ നൽകിയ ഈ വിമാനം.
