ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തൽ;കേരളത്തിന് രണ്ടാം സ്ഥാനം

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തൽ;കേരളത്തിന് രണ്ടാം സ്ഥാനം

  • കഴിഞ്ഞവർഷം എഐ ക്യാമറകൾ നിലവിൽവന്നതോടെയാണ് പിഴ ചുമത്തൽ കൂടിയത്

തിരുവനന്തപുരം :ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തലിൽ രാജ്യത്ത് കേരളത്തിന് രണ്ടാം സ്ഥാനം. വാഹനങ്ങളുടെ എണ്ണത്തിൽ കേരളം പത്താമതാണെങ്കിലും ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിൽ സംസ്ഥാനം രണ്ടാംസ്ഥാനത്ത് എത്തിയിരിയ്ക്കുകയാണ്. മൊബൈൽ ഫോൺ വഴിയും, എഐ ക്യാമറകളിലൂടെയും പിഴചുമത്താൻ കഴിയുന്ന ഇ-ചെലാൻ സംവിധാനം നിലവിൽവന്നശേഷം 92.58 ലക്ഷം കേസുകളാണ് പോലീസും മോട്ടോർവാഹനവകുപ്പും എടുത്തത്.

1.06 കോടി കേസുകളുള്ള ഉത്തർപ്രദേശിനാണ് ഒന്നാം സ്ഥാനം . 90 ലക്ഷം കേസുകളുമായി തമിഴ്നാട് മൂന്നാംസ്ഥാനത്തുണ്ട്. 2020-ലാണ് സംസ്ഥാനത്ത് ഇ-ചെലാൻ സംവിധാനം നടപ്പായത്. കഴിഞ്ഞവർഷം എഐ ക്യാമറകൾ നിലവിൽവന്നതോടെ പിഴ ചുമത്തലിന്റെ വേഗംകൂടിയിട്ടുണ്ട് . കേസെടുക്കുന്നതിൽ ഒരുപടി മുന്നിൽ മോട്ടോർവാഹനവകുപ്പാണ്. 52.45 ലക്ഷം കേസുകൾ മോട്ടോർവാഹനവകുപ്പ് എടുത്തിട്ടുള്ളപ്പോൾ പോലീസിന് 40.30 ലക്ഷം കേസുകളാണുള്ളത്. അതേസമയം പിഴചുമത്തുന്നതിൽ മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പോലീസാണ് മുന്നിൽ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )