
കോഴിക്കോട് ഗവ:ലോ കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ
- അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 30
- മേയ് 13 മുതൽ 15 വരെ രാവിലെ 10.30- നാണ് അഭിമുഖം
കോഴിക്കോട് : ഗവ:ലോ കോളേജിൽ ഇംഗ്ലീഷ്, മാനേജ്മെന്റ്, നിയമം വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. മൂന്ന് വിഷയങ്ങളിലും യഥാക്രമം മേയ് 13 മുതൽ 15 വരെ രാവിലെ 10.30- നാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷകൾ 30-ന് വൈകീട്ട് അഞ്ചിനുള്ളിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോൺ. 0495 2730680
CATEGORIES News