
ഗവർണർക്കെതിരേ കേരളം സുപ്രീം കോടതിയിൽ
- ഗവർണർ നടത്തിയ താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ന്യൂഡൽഹി: സംസ്ഥാന സർക്കാരിൻ്റെ ശുപാർശ തള്ളി സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണർക്കെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ നടത്തിയ താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഗവർണറുടെ നടപടി ഏകപക്ഷീയവും സുപ്രീം കോടതി വിധിക്ക് എതിരാണെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്തതിരിക്കുന്ന അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
CATEGORIES News
