അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു

അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു

  • പെപ്സി, കൊക്കകോള, ഐഫോൺ തുടങ്ങിയവയ്ക്കെതിരേയാണ് ബഹിഷ്കരണാഹ്വാനം

മുംബൈ: ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡൻ്റ് 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ രാജ്യത്ത് അമേരിക്കൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെ ആഹ്വാനം ശക്തമാകുന്നു. സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായപ്രമുഖരുടെയും ആഹ്വാനത്തിനു ചുവടുപിടിച്ചാണ് സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നത്.

ലോകത്തിൽ ഏറ്റവുംകൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യ അമേരിക്കൻ ബ്രാൻഡുകളുടെ പ്രധാന വിപണികളിലൊന്നാണ്. ഡൊമിനോസ്, മക്ഡോണൾഡ്‌സ്, ശീതളപാനീയക്കമ്പനികളായ പെപ്സി, കൊക്കകോള, ഐഫോൺ തുടങ്ങിയവയ്ക്കെതിരേയാണ് ബഹിഷ്കരണാഹ്വാനം ഉയർന്നിട്ടുള്ളത്. നിലവിൽ ബഹിഷ്കരണ ആഹ്വാനം കമ്പനികളുടെ വിൽപ്പനയെ ബാധിച്ചിട്ടില്ലെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )