
ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ മൂന്നരയ്ക്ക്
- സംഗീത നാടക അക്കാദമയിൽ പൊതുദർശനം
തൃശൂർ: മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ എത്തിക്കും. തുടർന്ന് രാവിലെ പത്തുമണി മുതൽ പന്ത്രണ്ടരവരെ സംഗീത നാടക അക്കാദമയിൽ പൊതുദർശനത്തിന് വയ്ക്കും. വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്.

അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭാവഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു. 5 പതിറ്റാണ്ടോളം പലതലമുറകൾക്ക് ഭാവ രാഗം സമ്മാനിച്ച അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും ഉണ്ടാകും.മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ഗവർണർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി