ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  പ്രതിസന്ധിയിലായി മലയാളി പ്രവാസികൾ

ഗൾഫ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു പ്രതിസന്ധിയിലായി മലയാളി പ്രവാസികൾ

  • വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇ.യിൽ ആദ്യദിന പിഴ 250 ദിർഹ(6308 രൂപ)മാണ്.

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ ഗൾഫിൽനിന്ന് കേരളത്തിലേക്കടക്കമുള്ള വിമാനങ്ങൾ റദ്ദാക്കുന്നത് മലയാളികളായ പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. വിസിറ്റിങ് വിസയിൽ കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോയവരിൽ പലരും സാമ്പത്തികപ്രതിസന്ധി നേരിടുന്നതായി പ്രവാസികൾ പറഞ്ഞു.

വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞാൽ യു.എ.ഇ.യിൽ ആദ്യദിന പിഴ 250 ദിർഹ(6308 രൂപ)മാണ്. പിന്നീടുള്ള ഓരോദിവസത്തിനും 50 ദിർഹവും (1262 രൂപ) അടയ്ക്കണം. എക്സിറ്റ് ഫീ 69 ദിർഹം (1716 രൂപ) വേറെയും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )