ചരിത്രനിമിഷത്തിൽ പാലക്കാട് ഡിവിഷൻ; ആദ്യ LHB തീവണ്ടി സർവീസ് തുടങ്ങി

ചരിത്രനിമിഷത്തിൽ പാലക്കാട് ഡിവിഷൻ; ആദ്യ LHB തീവണ്ടി സർവീസ് തുടങ്ങി

  • ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നാലുമുതലായിരിക്കും പുതിയ കൊച്ചുകൾ കിട്ടുക

കോഴിക്കോട്: ഫെബ്രുവരി ഒന്നുമുതൽ ആദ്യ എൽ.എച്ച്.ബി. കൊച്ചുകളുള്ള തീവണ്ടി ഓടിത്തുടങ്ങി. ഇതോടെ പാലക്കാട് ഡിവിഷന്റെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസാൻ ഒന്നാംതീയതിമുതൽ പുതിയ റേക്ക് ഉപയോഗിച്ചുള്ള സർവീസ് ആരംഭിച്ചു. മൂന്നിന് പുലർച്ചയോടെ കേരളത്തിലെത്തിയ ചെന്നെ-മംഗളൂരു മെയിലിനും എൽ.എച്ച്.ബി. റേക്ക് ലഭിച്ചു. തിരിച്ചുള്ള മംഗളൂരു-ചെന്നൈ മെയിലിനും മൂന്നാംതീയതിമുതൽ പുതിയ കൊച്ചുകൾ അനുവദിച്ചു.ചെന്നൈ മെയിൽ 158 വർഷമായി സർവീസ് നടത്തുന്ന വണ്ടിയാണ് .

ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നാലുമുതലായിരിക്കും പുതിയ കൊച്ചുകൾ കിട്ടുക. ഇതോടെ മലബാറിൽനിന്ന് എഗ്ഗ്ലോർ എക്‌സ്പ്രസ് ഒഴികെയുള്ള ചെന്നൈ വണ്ടികളെല്ലാം എൽ.എച്ച്.ബി. റേക്കിലേക്ക് മാറും. വെസ്റ്റ് കോസ്റ്റ്, വണ്ടികളോടൊപ്പം തിരുവനന്തപുരം ഡിവിഷൻ്റെ രണ്ട് ചെന്നൈ വണ്ടികൾക്കും പുതിയ കോച്ചുകൾ അനുവദിക്കാൻ തീരുമാനിച്ചു. ആലപ്പുഴ, തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വണ്ടികൾക്കാണ് പുതിയ കൊച്ചുകൾ പ്രഖ്യാപിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )